കായംകുളം നഗരസഭാ പ്രദേശത്ത് അനധികൃത പരസ്യബോർഡുകൾ, ബാനറുകൾ, ഫ്ലെക്സ് ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതിനെതിരെ നടപടി ശക്തമാക്കുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരസഭ നടപടികൾ സ്വീകരിക്കുന്നത്.
വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും പരസ്യബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിന് മുമ്പ് ആവശ്യമായ അനുമതി നേടുകയും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യണമെന്ന് നഗരസഭ അറിയിച്ചു.
അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിലും മറ്റ് നിയന്ത്രിത മേഖലകളിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിനും ഉത്തരവാദികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും നടപടി ഉണ്ടാകും.