കായംകുളത്തിന്റെ ചരിത്രം പുരാതന ഓടനാട് അഥവാ ഓണാട്ടുകരയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മധ്യകാലഘട്ടത്തിൽ ഓടനാട് കേരളത്തിലെ പ്രധാന നാട്ടുരാജ്യങ്ങളിലൊന്നായി വളർന്നു. പിന്നീട് കായംകുളം അതിന്റെ പ്രധാന രാഷ്ട്രീയ-വ്യാപാര കേന്ദ്രമായി മാറി. കായംകുളം കായലും സമീപ ജലമാർഗങ്ങളും വ്യാപാരത്തിനും ഗതാഗതത്തിനും പ്രധാന പങ്കുവഹിച്ചു.
18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ മഹാരാജാവായ മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് കായംകുളം തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായി. തുടർന്ന് രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ ഭരണസംവിധാനം പുനഃസംഘടിപ്പിക്കപ്പെട്ടു.
ഈ കാലഘട്ടത്തിന്റെ പ്രധാന ചരിത്രസ്മാരകമാണ് കൃഷ്ണപുരം കൊട്ടാരം. കേരളീയ വാസ്തുവിദ്യയുടെ ശ്രദ്ധേയമായ മാതൃകയായ കൊട്ടാരം ഇന്ന് കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലുള്ള ചരിത്രസ്മാരകവും മ്യൂസിയവുമാണ്.
Census of India രേഖകൾ പ്രകാരം കായംകുളം 1901-ൽ Town ആയി രേഖപ്പെടുത്തിയിരുന്നു. 1921 മുതൽ Municipality status ലഭിച്ചതായും Census രേഖകൾ വ്യക്തമാക്കുന്നു.
കാലക്രമേണ കായംകുളം വ്യാപാര, വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, സേവന മേഖലകളിൽ വികസിച്ചു. ഇന്ന് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും നഗരത്തിന്റെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനുമായി കായംകുളം നഗരസഭ വിവിധ പൊതുസേവനങ്ങളും ക്ഷേമപ്രവർത്തനങ്ങളും നടപ്പിലാക്കുന്നു.