Update File
Update Body
അമൃത് 2.0 – കായംകുളം നഗരസഭയുടെ ജി.ഐ.എസ്. അധിഷ്ഠിത മാസ്റ്റർ പ്ലാൻ
അമൃത് 2.0 പദ്ധതിയുടെ ഭാഗമായി കായംകുളം പട്ടണത്തിന്റെ ആസൂത്രിത വികസനത്തിനായി ജി.ഐ.എസ്. അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. 2016-ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്ടിലെ 36(1)-ാം വകുപ്പ് പ്രകാരം, 15/07/2026-ന് നടന്ന കായംകുളം നഗരസഭാ യോഗത്തിലെ ഒന്നാം നമ്പർ പ്രമേയപ്രകാരം കായംകുളം പട്ടണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രസ്തുത ആസൂത്രണ മേഖലയുടെ ഏകദേശ വിസ്തീർണം 2,179 ഹെക്ടർ ആണ്. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.
ആസൂത്രണ മേഖലയുടെ അതിരുകൾ:
വടക്ക്: പത്തിയൂർ ഗ്രാമപഞ്ചായത്ത്, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്
കിഴക്ക്: കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്
തെക്ക്: കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്: ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്